ഷേർളി തോമസ് ആശ്വാസകിരണം

Sunday 07 December 2025 1:11 AM IST

കൊച്ചി: പ്രൊഫ. കെ വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ ആരംഭിക്കുന്ന ഷേർളി തോമസ് ആശ്വാസകിരണം, ഹൃദയപൂർവം@ലൂർഡേസ് എന്നീ പദ്ധതികൾ മാർപാപ്പയുടെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി ന്യൂൺഷ്യോ ലിയോ പോൾഡോ ഗിരേലി ഉദ്ഘാടനം ചെയ്യും. നാളെ 10ന് എറണാകുളം ലൂർദ് ആശുപത്രിയിലാണ് ചടങ്ങ്. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീറയും പ്രൊഫ.കെ വി. തോമസും സംസാരി​ക്കും. 300 രോഗികൾക്കായി പ്രതിമാസം 41 ഡയാലിസിസ് വീതം അഞ്ചു വർഷത്തേക്ക് സൗജന്യമായി നടപ്പിലാക്കുന്നതാണ് ഷേർളി തോമസ് ആശ്വാസ കിരണം പദ്ധതി. വിദ്യാർത്ഥികളുടെ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് സർജറിയും ഏറ്റെടുക്കും.