മുത്തങ്ങയിൽ ഒരു കോടിയിൽപ്പരം  രൂപയുടെ കുഴൽപ്പണം പിടികൂടി

Sunday 07 December 2025 1:42 AM IST

സുൽത്താൻ ബത്തേരി: രേഖകളില്ലാതെ വാഹനത്തിൽ കടത്തികൊണ്ടുവരികയായിരുന്ന 1,11, 32,500 രൂപ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കല്ലൂർ നായ്‌ക്കെട്ടി ചിത്രാലക്കര വീട്ടിൽ സി.കെ. മുനീർ (38) നെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കാറിലായിരുന്നു രേഖകളില്ലാതെ പണം കടത്തിക്കൊണ്ടുവന്നത്. പിടിച്ചെടുത്ത പണം ഇൻകംടാക്സ് ഡിപ്പാർട്ട്‌മെന്റിന് കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ. അനൂപ്, വി. രഘു, സിവിൽ എക്‌സൈസ് ഓഫീസർ പി.വി. വിപിൻകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധനയ്ക്ക് വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.ജെ ഷാജി, സുൽത്താൻ ബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. സുനിൽ, കൽപ്പറ്റ റെയിഞ്ച് ഇൻസ്‌പെക്ടർ ജി. ജിഷ്ണു എന്നിവർ നേതൃത്വം നൽകി.