ഉപരിപഠനം ഫ്രാൻസിലേക്ക് വിദ്യാർത്ഥികൾ ചേക്കേറുന്നു
ഇന്ത്യ ഗവൺമെന്റും ഫ്രഞ്ച് സർക്കാരുമായുള്ള നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ചേക്കേറുന്നു. ഫ്രാൻസിൽ 6മാസത്തെ പഠനം പൂർത്തിയാക്കിയവർക്ക് 5വർഷത്തെ ഷെൻഗൺ വിസ ലഭിക്കും. ഇന്ത്യൻ വിദ്യാർത്ഥികൾക്കിത് മികച്ച തൊഴിലവസരം ഒരുക്കുന്നു. 2030ഒടു കൂടി 30000ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ഫ്രാൻസിലെത്തുമെന്നാണ് റിപ്പോർട്ട്. ഫ്രഞ്ചു ഭാഷയിൽ പ്രാവിണ്യം വേണം. എൻജിനിയറിംഗ്,മാനേജ്‌മന്റ്, സയൻസ്,ടെക്നോളജി എന്നിവയ്ക്ക് ഫ്രാൻസിൽ മികച്ച സർവകലാശാലകളുണ്ട്. ഗ്രെനോബിൽ മികച്ച നിലവാരം പുലർത്തുന്ന ടെക്നോളജി സ്ഥാപനങ്ങളുടെ ശൃംഖലയാണ്. QS ലോകറാങ്കിങ്ങിൽ ഗ്രെനോബിൽ നാലാം സ്ഥാനത്താണ്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ എൻജിനിയറിങ്ങിൽ ഇന്ത്യയിലെ ബി.ടെക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രെനോബിൾ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാമിന് ചേരാം.
ഫ്രഞ്ച് ഗവൺമെന്റാണ് 71ഓളം പബ്ലിക് യൂണിവേഴ്സിറ്റികളിലേക്കും ഫണ്ട് അനുവദിക്കുന്നത്. ആറു സെമസ്റ്റർ നീണ്ടു നിൽക്കുന്ന അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമാണ് ലൈസൻസ്.സോബോൺ,ഇക്കോൽ പോളി ടെക്‌നിക്, നൻറ്സ്, യൂണിവേഴ്സിറ്റി ഓഫ് പാരീസ്,ENS ലിയോൺ,ലോറൈൻ മികച്ച സർവകലാശാലകളുണ്ട്. സുസ്ഥിര വികസനം,പബ്ലിക് ഹെൽത്ത്,മീഡിയ സ്റ്റഡീസ്,ഐ.ടി,ലോജിസ്റ്റിക്സ്,എനർജി, ഓഷ്യൻ റിസർച്ച്,ഡാറ്റ മാനേജ്‌മന്റ്, ടെലികമ്യൂണിക്കേഷൻ, എയ്റോനോട്ടിക്കൽ,കൾച്ചറൽ പഠനം,ഹ്യൂമാനിറ്റീസ്,അക്കൗണ്ടിംഗ് എന്നിവയിൽ മികച്ച കോഴ്സുകളുണ്ട്. ക്യാമ്പസ് ഫ്രാൻസിന് തിരുവനന്തപുരം,ചെന്നൈ,ബെംഗളൂരു,ഡൽഹി,മുംബൈ എന്നിവിടങ്ങളിൽ ഓഫീസുമുണ്ട്.
കൂടുതൽ അവസരങ്ങൾ
ഐ.ഇ.എൽ.ടി.എസ്സിൽ 9ൽ 7ബാൻടെങ്കിലും ലഭിക്കണം. ഫ്രഞ്ച് പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. ഫ്രഞ്ച് എംബസ്സിയുടെ കീഴിലുള്ള ഫ്രഞ്ച് കൾച്ചറൽ സെന്ററുകളാണ് (അലയൻസ് ഫ്രാൻസാണ്) കോഴ്സുകൾ നടത്തുന്നത്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി,കുസാറ്റ്,ആന്ധ്ര യൂണിവേഴ്‌സിറ്റി,ഡൽഹി കോളേജ് ഓഫ് ആർട്സ്,ഇ.എഫ്.എൽ,ഹൈദരാബാദ് ഓപ്പൺ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ഫ്രഞ്ച് കോഴ്സുകളുണ്ട്.ലെഗ്രാൻഡ് എംപവറിംഗ് സ്കോളർഷിപ്പ്,AMBA ഡാമിയ സ്കോളർഷിപ്പ്,പാരീസ് ടെക് എന്നിവ സ്കോളർഷിപ്പുകളാണ്. ഫ്രാൻസിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ അക്കാഡമിക് കോഴ്സുകളാരംഭിക്കും.