വയോമിത്രം പ്രായപരിധി 60 ആക്കാൻ ശുപാർശ
Sunday 07 December 2025 12:52 AM IST
തിരുവനന്തപുരം: വയോമിത്രം പദ്ധതി ഗുണഭോക്താക്കളുടെ പ്രായപരിധി 60ആയി കുറയ്ക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചതായി സാമൂഹ്യ സുരക്ഷാ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
പ്രായപരിധി 60 ആക്കണമെങ്കിൽ പദ്ധതി മാർഗനിർദ്ദേശം പരിഷ്കരിക്കണം. സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ 65ആണ് പ്രായപരിധി. എല്ലാ പഞ്ചായത്തുകളിലും വയോമിത്രം നടപ്പിലാക്കാൻ സർക്കാരനുമതി ലഭിച്ചിട്ടില്ല. ഇതിനായി മിഷന് ലഭ്യമാകുന്ന ബഡ്ജറ്റ് വിഹിതം മതിയാകാത്ത സാഹചര്യമുണ്ട്. 148ബ്ലോക്കുകളിലായി 931പഞ്ചായത്തുകളിൽ കൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനുണ്ട്. ഇതിന് 310യൂണിറ്റുകൾ ആരംഭിക്കണം. 108.50 കോടിരൂപ ആവശ്യമുണ്ട്. കൂടുതൽ തുകയ്ക്കായി സർക്കാരിന് കത്ത് നൽകിയെങ്കിലും അംഗീകരിച്ചില്ല. എം.വിജയകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.