എം.ജി

Sunday 07 December 2025 12:07 AM IST

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 ട്രിപ്പിൾ മെയിൻ (പുതിയ സ്‌കീം2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019-23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) നവം.2025 പരീക്ഷയുടെ പ്രാക്ടിക്കൽ 19ന്.

അഞ്ചാം സെമസ്റ്റർ ബി.വോക്ക് അപ്ലൈഡ് അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ (പുതിയ സ്‌കീം 2023 അഡ്മിഷൻ റഗുലർ, 2019-22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) ഒക്ടോബർ 2025 പരീക്ഷാപ്രാക്ടിക്കൽ 12ന് അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി ഹോം സയൻസ് (2024 അഡ്മിഷൻ റഗുലർ, 2019-23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവം.2025 പ്രാക്ടിക്കൽ 15,16 തീയതികളിൽ അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ്,കോട്ടയം ബി.സി.എം കോളേജ് എന്നിവിടങ്ങളിൽ നടക്കും.

പരീക്ഷാഫലം നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ് (സി.എസ്.എസ്) (2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) മേയ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എ (2013-16 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ഫെബ്രുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.