അദ്വൈതം വാർഷികം ആഘോഷിച്ചു

Sunday 07 December 2025 1:33 AM IST
കുവൈറ്റ് മലയാളികളുടെ സംഘടനയായ അദ്വൈതം വാർഷികാഘോഷം ഇന്ത്യൻ അംബാസിഡർ പരിമിത ത്രിപാഠി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കുവൈറ്റ് മലയാളികളുടെ സംഘടനയായ അദ്വൈതം കുവൈറ്റിന്റെ 11-ാം വർഷികാഘോഷം “അദ്വൈതവർഷം -2025" അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യൻ അംബാസിഡർ പരമിത ത്രിപാഠി ഉദ്ഘാടനം ചെയ്തു. അദ്വൈതം പ്രസിഡന്റ് പ്രേം തുഷാർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സന്തോഷ് കേശവൻ, ജന.സെക്രട്ടറി സന്തോഷ് മണിയൻ, പ്രഥമ ജനറൽ സെക്രട്ടറി മധുക്കുട്ടൻ, വനിതാവേദി അദ്ധ്യക്ഷ പ്രിയാ സൂരജ്, ട്രഷറർ അനിൽ പി.ആനന്ദ് തുടങ്ങിയവർ സംസാരിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്‌മരണിക കൺവീണർ സൂരജ് അംബാസിഡർ പരമിതാ ത്രിപഠിക്ക് നൽകി പ്രകാശനം ചെയ്തു. 2026 വർഷത്തെ കലണ്ടർ മീഡിയാ കൺവീനർ സുശാന്ത് പ്രഥമ ജനറൽ സെക്രട്ടറിക്ക് നൽകി പ്രകാശനം ചെയ്തു. 10, 12 ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടികളെ അനുമോദിച്ചു. അദ്വൈതംകുടുംബാംഗങ്ങളുടെ കലാപരിപടികൾ നടന്നു.