സ്ഥാനാർത്ഥിയെ പൂച്ച കടിച്ചു, സംഭവം ഒറ്റൂർ പഞ്ചായത്തിൽ

Sunday 07 December 2025 12:02 AM IST

കല്ലമ്പലം: സ്ഥാനാർത്ഥിയെ പൂച്ച കടിച്ച് പരിക്കേൽപ്പിച്ചു. ഒറ്റൂർ പഞ്ചായത്തിലെ പത്താം വാർഡിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി മൂങ്ങോട് കമുകറ വീട്ടിൽ ജി.നയനയ്ക്കാണ് (40) പൂച്ചയുടെ കടിയേറ്റത്. വീടിന് സമീപത്തുള്ള പൂച്ചയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ നയനയുടെ കാലിൽ ആഴത്തിൽ കടിച്ച് മുറിവേൽപ്പിച്ചത്. തുടർന്ന് മണമ്പൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടി.