രാഹുൽ ഈശ്വറിന് ജാമ്യമില്ല

Sunday 07 December 2025 12:34 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന അന്വേഷണത്തിനോട് സഹകരിക്കാത്ത ഒരു വ്യക്തിക്ക് ജാമ്യം നൽകുന്നത് നിയമ വ്യവസ്ഥയെ വിളിക്കുന്നതിന് തുല്യമാണെന്ന നിരീക്ഷണത്തോടയാണ് ജാമ്യം തള്ളിയത്. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ എട്ട് ദിവസമായി രാഹുൽ ജയിലാണ്. ഇത് രണ്ടാം തവണയാണ് രാഹുലിന്റെ ജാമ്യം തള്ളുന്നത്. കഴിഞ്ഞ ദിവസം കേസിൽ ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ ഒരു അഭിഭാഷകനെ കൊണ്ടും അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മറ്റൊരു അഭിഭാഷകനെ കൊണ്ടും ജാമ്യ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന് കോടതിയിൽ ക്ഷമ ചോദിച്ചു. രാഹുലിനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും.