രാഹുൽ അറസ്റ്റ് ചെയ്യപ്പെടും
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യരുതെന്ന ഹൈക്കോടതി വിധി താത്കാലികമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. രാഹുലിനെ അറസ്റ്റുചെയ്യുക തന്നെ ചെയ്യും. കേസുകൾ ഒന്നൊന്നായി പുറത്തു വരികയാണ്. ഒന്നിൽ മാത്രമേ അറസ്റ്റു തടഞ്ഞിട്ടുള്ളൂ. പല കേസുകളും ഗുരുതരമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനാവാതെ യു.ഡി.എഫ് പ്രതിസന്ധിയിലാണ്. രാഹുൽ വിഷയമില്ലെങ്കിലും യു.ഡി.എഫിന് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകും. -എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി
കോൺഗ്രസിന്റേത് മാതൃക രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസ് കൈകാര്യം ചെയ്തത് മാതൃകാപരം. മറ്റു പാർട്ടികൾ കൂടി ഇത് മാതൃകയാക്കണം. സമാനമായ ആരോപണം നേരിട്ടവർ ഇപ്പോഴും മറുപക്ഷത്തുണ്ട്. കേസ് ഇപ്പോൾ കോടതിയിലാണ്. കോടതി നടപടികൾ വഴിക്ക് നടക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. -പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി
സ്റ്റേയ്ക്ക് ഉത്തരവാദി സർക്കാർ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അറസ്റ്റ് വൈകിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോൾ കാണുന്നത്. ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി പരിഗണിച്ച കാര്യം പരിശോധിക്കാതെ ഹൈക്കോടതി സ്റ്റേ അനുവദിച്ചത് എന്താണെന്ന് മനസിലാകുന്നില്ല. ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ എട്ടു മണിക്കൂർ കൊണ്ട് പിടിക്കാൻ സാധിച്ച പൊലീസിന് രാഹുലിനെ പിടിക്കാൻ 10 ദിവസമായിട്ടും പറ്റുന്നില്ലെന്നത് നാണക്കേടാണ്. -കെ.സുരേന്ദ്രൻ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ