സി.പി.എം 42 വർഷം ജമാഅത്തെയെ കൂട്ടു പിടിച്ചു:സതീശൻ

Sunday 07 December 2025 2:49 AM IST

മ​ല​പ്പു​റം​:​ ​നാ​ല​ര​ ​പ​തി​റ്റാ​ണ്ടു​ ​കാ​ലം​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​യു​ടെ​ ​തോ​ളി​ൽ​ ​കൈ​യി​ട്ട് ​ന​ട​ന്ന സി.​പി.​എം​ ​ഇ​പ്പോ​ൾ​ ​വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടി​ ​യു.​ഡി.​എ​ഫി​നെ​ ​പി​ന്തു​ണ​ച്ച​പ്പോ​ൾ​ ​വി​മ​ർ​ശി​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​മ​ല​പ്പു​റം​ ​പ്ര​സ് ​ക്ല​ബ്ബി​ലെ​ ​മീ​റ്റ് ​ദ​ ​ലീ​ഡ​ർ​ ​പ​രി​പാ​ടി​യി​ൽ​ ​പ​റ​ഞ്ഞു. 1977​ൽ​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​ത് ​മു​ത​ൽ​ 2019​ ​വ​രെ​ 42​ ​വ​ർ​ഷം​ ​അ​വ​ർ​ ​സി.​പി.​എ​മ്മി​ന് ​ഒ​പ്പ​മാ​യി​രു​ന്നു.​ വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടി​ ​പി​ന്തു​ണ​ 2019​ ​മു​ത​ൽ​ ​യു.​ഡി.​എ​ഫ് ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​അ​വ​ർ​ ​യു.​ഡി.​എ​ഫി​ലെ​ ​ഘ​ട​ക​ക​ക്ഷി​യോ​ ​അ​സോ​സി​യേ​റ്റ് ​അം​ഗ​മോ​ ​അ​ല്ല.​ ​പ്ര​ദേ​ശി​ക​മാ​യി​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​നീ​ക്കു​പോ​ക്കു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​വൈ​കി​പ്പി​ക്കാ​ൻ​ ​എ​സ്.​ഐ.​ടി​ക്കു​മേ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​വ​ലി​യ​ ​സ​മ്മ​ർ​ദ്ദ​മു​ണ്ട്.​പോ​റ്റി​യു​മാ​യി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ന് ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​ന്റെ​ ​തെ​ളി​വു​ക​ൾ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​കൈ​യി​ലു​ണ്ടെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.