കൊച്ചിയിൽ നിന്നുള്ള  12 ഇൻഡിഗോ സർവീസ് റദ്ദാക്കി

Sunday 07 December 2025 2:52 AM IST

നെടുമ്പാശേരി: വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ കൊച്ചിയിൽ നിന്നുള്ള 12 സർവീസുകൾ ഇൻഡിഗോ ഇന്നലെ റദ്ദാക്കി. മറ്റു പല സർവീസുകളും വൈകി. റാസൽഖൈമ, അബുദാബി, റായ്‌പൂർ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, ലക്‌നൗ, ഡൽഹി, മുംബയ് സർവീസുകളാണ് റദ്ദാക്കിയത്. ഹൈദരാബാദ്, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകൾ വീതം മുടങ്ങി. ദുബായ്, കുവൈറ്റ്, ബംഗളുരു, വാരണാസി, ഹൈദരാബാദ്, മുംബയ്, പാറ്റ്ന സർവീസുകളാണ് വൈകിയത്. ശബരിമല തീർത്ഥാടകരും കുടുങ്ങി.