ബി.ജെ.പി ലഘുലേഖയ്ക്കെതിരെ നടപടി

Sunday 07 December 2025 2:00 AM IST

തിരുവനന്തപുരം: ശബരിമലലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി ഘടകം പുറത്തിറക്കിയ സി.പി.എമ്മിനെതിരായ ലഘുലേഖയ്ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് കമ്മിഷന് പരാതി നൽകിയത്. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 124, കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 148 പ്രകാരമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായ വസ്തുതകൾ ലഘുലേഖയിലുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ലഘുലേഖകൾ കണ്ടെത്തിയാൽ ഉടൻ നശിപ്പിക്കാനും നിയമാനുസൃത നടപടിയെടുക്കാനും കമ്മിഷൻ ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകി.