രാജീവ് ചന്ദ്രശേഖറിന്റെ വിളിപ്പേര് 'മിസ്റ്റർ 40 പേഴ്‌സന്റേജ്' : മന്ത്രി വി. ശിവൻകുട്ടി

Sunday 07 December 2025 3:16 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ന്തി​ലും​ ​ഏ​തി​ലും​ 40​ ​ശ​ത​മാ​നം​ ​ക​മ്മി​ഷ​ൻ​ ​ആ​രോ​പി​ക്കു​ന്ന​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​നെ​ ​'​മി​സ്റ്റ​ർ​ 40​ ​പേ​ഴ്‌​സ​ന്റേ​ജ്'​ ​എ​ന്ന് ​നാ​ട്ടു​കാ​ർ​ ​വി​ളി​ച്ചു​തു​ട​ങ്ങി​യെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​മു​ൻ​കാ​ല​ ​ചെ​യ്തി​ക​ളി​ൽ​ ​നി​ന്നും​ ​സ്വ​ന്തം​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത് ​കൊ​ണ്ടാ​ണ് ​അ​ദ്ദേ​ഹം​ ​ഇ​ട​യ്ക്കി​ട​യ്ക്ക് 40​ ​ശ​ത​മാ​നം​ ​ക​മ്മി​ഷ​ൻ​ ​എ​ന്ന് ​പ​റ​യു​ന്ന​തെ​ന്ന് ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. വി​ക​സ​ന​ ​കാ​ര്യ​ത്തി​ലും​ ​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​രാ​ജ്യാ​ന്ത​ര​ ​ഏ​ജ​ൻ​സി​ക​ളും​ ​സ​ർ​വ്വാ​ത്മ​നാ​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​മാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​സ​ഭ.​ ന​ഗ​ര​സ​ഭ​യ്‌​ക്കെ​തി​രെ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.​നേ​മം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​സ്വ​യം​ ​പ്ര​ഖ്യാ​പി​ത​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ണ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ.​ ​​ ​എ​ന്നാ​ൽ​ ​നേ​മം​ ​മ​ണ്ഡ​ല​ത്തെ​ക്കു​റി​ച്ച് ​അ​ദ്ദേ​ഹ​ത്തി​ന് ​ഒ​രു​ ​ചു​ക്കും​ ​അ​റി​യി​ല്ല​ ​എ​ന്ന​താ​ണ് ​വാ​സ്ത​വ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.