കെ.എം.എയിൽ പ്രഭാഷണം
Monday 08 December 2025 12:47 AM IST
കൊച്ചി: കാർഷിക ഉത്പന്നങ്ങളിൽ നിന്ന് പ്രീമിയം വസ്തുക്കൾ അവതരിപ്പിക്കാൻ കഴിഞ്ഞാൽ ചെറുകിട കർഷകർ ഉൾപ്പെടെയുള്ളവർക്ക് മികച്ച വരുമാനത്തിന് സാദ്ധ്യത തുറക്കുമെന്ന് അഗ്രിബിസിനസ് സംരംഭകനും പോസ്റ്റ് ഹാർവെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ റെന്നി ജേക്കബ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഇൻസൈറ്റ് എക്‌സ് സീരിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികവൃത്തിയോടൊപ്പം കാർഷിക ടൂറിസവും ഒരുക്കണം. പഴങ്ങളിൽ നിന്ന് വൈൻ നിർമിക്കാനാകും. പഴങ്ങളുടെ വൈൻ നിർമാണത്തിന് വലിയ സാദ്ധ്യത കേരളത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ വൈസ് പ്രസിഡന്റ് ദിലീപ്‌നാരായണൻ, ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.