കൂത്താട്ടുകുളത്ത് വീണ്ടും മോഷണം

Sunday 07 December 2025 5:10 PM IST

കൂത്താട്ടുകുളം: രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും കൂത്താട്ടുകുളത്ത് രാത്രികാല മോഷണം പതിവാകുന്നു. ഇന്നലെ രാത്രിയിൽ കിഴകൊമ്പ് പിൻമറ്റം ഭഗവതി ക്ഷേത്രത്തിലും സമീപത്തെ രണ്ട് ക്രിസ്ത്യൻ ദേവാലയങ്ങളിലും മോഷണ ശ്രമം നടന്നു. ഓഫീസ് മുറിയുടെയും ക്ഷേത്രത്തിന്റെയും വാതിലുകൾ പൊളിച്ചാണ് മോഷ്ടാക്കൾ ക്ഷേത്രത്തിൽ കയറിയത്. നഷ്ടം കൃത്യമായി കണ്ടെത്തിയിട്ടില്ല. സമീപത്തെ 2 ക്രിസ്ത്യൻ പള്ളികളിലും മോഷണശ്രമം നടന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.