പിണറായി അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി: വി.ഡി.സതീശൻ

Monday 08 December 2025 8:35 PM IST
D

വള്ളിക്കുന്ന് : കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരിയല്ലൂർ ജംഗ്ഷനിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ. കോശി തോമസ് അദ്ധ്യക്ഷനായിരുന്നു. പി അബ്ദുൾ ഹമീദ് എം.എൽ.എ, വി.എസ്. ജോയ്, യു.കെ. അഭിലാഷ്,​ ഡോ .വി. പി. അബ്ദുൽ ഹമീദ്, സിദ്ദിഖലിരാങ്ങോട്ടൂർ , നൗഷാദലി, പി വീരേന്ദ്രകുമാർ, കെ.പി മുഹമ്മദ്, സി.എം.കെ. മുഹമ്മദ്, നിസാർ കുന്നുമ്മൽ, സി. ഉണ്ണി മൊയ്തു, പി.പി. അബ്ദുറഹ്മാൻ, കെ.പി. ആസിഫ് മുഹമ്മദ് രഘുനാഥ് , ഇ. ദാസൻ എന്നിവർ പ്രസംഗിച്ചു.