ചരക്ക് ട്രെയിൻ പാളം തെറ്റി

Monday 08 December 2025 1:22 AM IST

കൊച്ചി: ഇരുമ്പനം യാർഡിൽ ഷണ്ടിംഗിനിടെ ഗുഡ്‌സ് ട്രെയിനിന്റെ ടാങ്ക് വാഗൺ പാളം തെറ്റി. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. ഐ.ഒ.സിയിൽ ഇന്ധനം ഇറക്കിയ ശേഷം ഷണ്ടിംഗ് നടത്തുന്നതിനിടെയാണ് മദ്ധ്യഭാഗത്തെ വാഗൺ പാളം തെറ്റിയത്. വീലുകളിൽ ഒരെണ്ണം പാളത്തിന് പുറത്തായി. മൊത്തം 38 ടാങ്ക് വാഗണുകൾ ഉണ്ടായിരുന്നു. ഇരുഭാഗത്തെയും വാഗണുകളുമായി ബന്ധം വേർപെടുത്തിയ ശേഷമാണ് പാളം തെറ്റിയ ടാങ്ക് വാഗൺ പുന:സ്ഥാപിച്ചത്. കഴിഞ്ഞ 28ന് കളമശേരി റെയിൽവേ സ്റ്റേഷന് സമീപം ചരക്ക് വണ്ടിയുടെ ഷണ്ടിംഗിനിടെ ലോക്കോ എൻജിൻ പാളം അവസാനിക്കുന്ന ഭാഗത്തെ ബഫർ തകർത്ത് മുന്നോട്ട് നീങ്ങി പാളം തെറ്റിയിരുന്നു. അപകടത്തിൽ റെയിൽവേയുടെ ആഭ്യന്തര അന്വേഷണം അവസാന ഘട്ടത്തിലാണ്.