കെ-റെയിലിനെതിരെ വോട്ട് ചെയ്യണമെന്ന് സമരസമിതി
Monday 08 December 2025 12:54 AM IST
തിരുവനന്തപുരം: കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹ്യമായും തകർക്കുന്ന കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ വക്താക്കൾക്കെതിരെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് സംസ്ഥാന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി പറഞ്ഞു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും കേരളത്തിന്റെ പരിസ്ഥിതി വൻകിട നിർമ്മാണങ്ങൾക്ക് അനുയോജ്യമല്ലെന്ന സമിതിയുടെ ആശങ്കകൾ ശരിവയ്ക്കുന്നതാണ്. സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഇതിലും വലിയ ദുരന്തവും സാമ്പത്തിക ബാദ്ധ്യതയും വരുത്തുമെന്ന് സമിതി ചെയർമാൻ എം.പി. ബാബുരാജും ജനറൽ കൺവീനർ എസ്. രാജീവനും പറഞ്ഞു..