പരിനിർവാണ ദിനം

Monday 08 December 2025 11:05 PM IST

പാലക്കാട്: കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കറുടെ 69-ാമത് പരിനിർവാണ ദിനം ആചരിച്ചു. ജില്ലാ ട്രഷറർ സി.എ.ദിനീഷ് കമ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി ആറുച്ചാമി അമ്പലക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം രാജൻ ആനപ്പുറംകാട് സ്വാഗതം ആശംസിച്ചു. മഹിളാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജിത മാത്തൂർ, പാലക്കാട് യൂണിയൻ കൺവീനർ കെ.മാണിക്യൻ, ജില്ലാ വൈസ് പ്രസിഡന്റ് രാമൻകുട്ടി കോങ്ങാട്, ജില്ലാ കമ്മിറ്റി അംഗം പാർവതി, അജിത മഞ്ഞാടി എന്നിവർ സംസാരിച്ചു.