കാളിമുത്തുവിന്റെ മകന് ജോലി
Monday 08 December 2025 12:37 AM IST
തിരുവനന്തപുരം: കടുവ സെൻസസിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി സ്വദേശി കാളിമുത്തുവിന്റെ മകന് വനം വകുപ്പിൽ താത്കാലിക ജോലി നൽകും. അടിയന്തര സഹായമായി 5 ലക്ഷം രൂപ ഉടൻ നൽകാനും മന്ത്രി എ.കെ.ശശീന്ദ്രൻ വനം വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് തിരഞ്ഞെടുപ്പിന് ശേഷം പുറത്തിറക്കും.
കഴിഞ്ഞ ദിവസം അട്ടപ്പാടി പുതൂരിലാണ് ബീറ്റ് ഫോറസ്റ്റ് അസിസ്റ്റന്റായ കാളിമുത്തു കൊല്ലപ്പെട്ടത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ.കണ്ണൻ, വനംവാച്ചർ അച്യുതൻ എന്നിവർക്കൊപ്പമാണ് കാളിമുത്തു കടുവ സെൻസസിനായി പോയത്. അച്യുതൻ കാട്ടാനയുടെ കാലുകൾക്കിടയിൽപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.