നാളെ ബൂത്തിലേക്ക്

Monday 08 December 2025 12:51 AM IST

പത്തനംതിട്ട : സ്വന്തം പ്രദേശത്തെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ വോട്ടർമാർ നാളെ ബൂത്തിലേക്ക്. സ്വർണക്കൊളള്ളയും രാഹുൽ കേസും വന്യജീവി ശല്യവും തെരുവ് നായ ആക്രമണവും റോഡും കുടിവെള്ളവും കാർഷിക വിലത്തകർച്ചയും ചൂടേറിയ ചർച്ചയായ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ശുഭപ്രതീക്ഷ പുലർത്തുന്നു.

ജില്ലയിലെ നിലവിലെ ലീഡ് നില ഉയർത്താനുള്ള പോരാട്ടമാണ് എൽ.ഡി.എഫിന്റേത്. ജില്ലാ പഞ്ചായത്തും രണ്ടു നഗരസഭകളും ആറ് ബ്ളോക്കുകളും അൻപത്തിരണ്ട് ഗ്രാമ പഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. നഷ്ടപ്പെട്ട പഴയ പ്രതാപം ഇത്തവണയെങ്കിലും തിരച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പന്തളം നഗരസഭയും മൂന്ന് പഞ്ചായത്തുകളും ഭരിക്കുന്ന എൻ.ഡി.എ നില മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലുമാണ്.

നഗരസഭയിൽ താമസിക്കുന്നവർ വാർഡ് കൗൺസിലറെ തിരഞ്ഞെടുക്കാൻ ഒരു വോട്ട്, നഗരസഭയ്ക്ക് പുറത്തുള്ളവർ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മൂന്ന് വോട്ടുകൾ എന്നിങ്ങനെയാണ് ചെയ്യേണ്ടത്.

ജില്ലാ പഞ്ചായത്ത്: നിലവിലെ കക്ഷി നില:

എൽ.ഡി.എഫ് 12, യു.ഡി.എഫ് 4

നഗരസഭകൾ - 4

എൽ.ഡി.എഫ് 2, യു.ഡി.എഫ് 1, എൻ.ഡി.എ 1

ബ്ളോക്ക് പഞ്ചായത്ത് - 8

എൽ.ഡി.എഫ് 6, യു.ഡി.എഫ് 2

ഗ്രാമ പഞ്ചായത്ത് - 53

എൽ.ഡി.എഫ് 32, യു.ഡി.എഫ് 18, എൻ.ഡി.എ 3.

ആകെ വോട്ടർമാർ : 10,62,756

സ്ത്രീകൾ : 5,71,974

പുരുഷൻമാർ : 4,90,779

ട്രാൻസ്ജെൻഡർ : 3

ഗ്രാമ പഞ്ചായത്ത് വാർഡുകൾ : 833

ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ : 114

നഗരസഭ വാർഡുകൾ : 135

ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : 17

ആകെ സ്ഥാനാർത്ഥികൾ 3549