ഇൻഡിഗോ സർവീസ് പ്രതിസന്ധി തുടരുന്നു
Monday 08 December 2025 12:06 AM IST
നെടുമ്പാശേരി: ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ ഇന്നലെയും മുടങ്ങി. കൊച്ചിയിൽ നിന്നുള്ള ഒമ്പത് അഭ്യന്തര സർവീസുകൾ റദ്ദാക്കി. ഹൈദരാബാദിലേക്ക് രാവിലെ 7.10, വൈകിട്ട് 6.45, രാത്രി 11.10, ബംഗൂളുരുവിലേക്ക് രാവിലെ 7.30, രാവിലെ 9.15, ഭുവനേശ്വറിലേക്ക് രാവിലെ 5.25, അഹമ്മദാബാദിലേക്ക് ഉച്ചക്ക് 12.35, ചെന്നൈയിലേക്ക് രാത്രി 8.05, ഡൽഹിയിലേക്ക് രാത്രി 8.45 എന്നീ സമയങ്ങളിലുള്ള സർവീസുകളാണ് റദ്ദാക്കിയത്. ശനിയാഴ്ച രാത്രി 11.45ന് നടത്തേണ്ടിയിരുന്ന മസ്കറ്റ് സർവീസ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് പുറപ്പെട്ടത്.