രാഹുൽ ഈശ്വറിന്റെ കസ്റ്റഡി: അപേക്ഷ ഇന്ന് പരിഗണിക്കും
Monday 08 December 2025 12:10 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള സൈബർ പൊലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം.
കോടതിയുടെ വിമർശനത്തെ തുടർന്ന് രാഹുൽ ഈശ്വർ നിരാഹാരം അവസാനിപ്പിച്ചെങ്കിലും ആരോഗ്യനില വീണ്ടെടുക്കാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്.
രാഹുൽ ഈശ്വർ നൽകിയ ജാമ്യാപേക്ഷ ശനിയാഴ്ച എ.സി.ജെ.എം കോടതി തള്ളിയിരുന്നു.