വിജയികളെ അനുമോദിച്ചു

Monday 08 December 2025 12:10 AM IST
വിജയികളെ അനുമോദിച്ചു

കിഴക്കോത്ത്: എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ ഭിന്നശേഷി വാരാഘോഷത്തിൻ്റെ ഭാഗമായി ഐ.ഇ.ഡി.സി , ജെ.ആർ.സി ക്ലബുകളുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ ഇൻക്ലൂസീവ് സ്പോട്സ് വിജയികളെ അനുമോദിച്ചു.

പ്രധാനാദ്ധ്യാപകൻ എം.വി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. എഴാം ക്ലാസ് വിദ്യാർത്ഥിനി കെ. ദിയ ഫാത്തിമ ഭിന്ന ശേഷി ദിന സന്ദേശം നൽകി. ആർ.കെ ഫസലുറഹ്മാൻ, പി.കെ. റംലാബീവി, നീതു മോഹനൻ, സി ജാസ്മിൻ, സവിത പി മോഹൻ, കെ.കെ ജസ്‌ല സി.കെ.അമീർ, ആർ.കെ ഹിഫ്സു റഹ്മാൻ, വി.സി അബ്ദുറഹിമാൻ, എം.ആർ.ദീപ്തി, കെ.നിജിഷ , ടി.സീനത്ത് എന്നിവർ സംബന്ധിച്ചു.