ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ

Monday 08 December 2025 12:13 AM IST
കേരള സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ ആചരണത്തിൽ നിന്ന്

പേരാമ്പ്ര: കേരള സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ സമുചിതമായി ആചരിച്ചു. അസി. സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ പതാക ഉയർത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും സിവിൽ ഡിഫൻസ് കോർഡിനേറ്ററുമായ റഫീഖ് കാവിൽ സന്ദേശം നൽകി. ഹോം ഗാർഡ് എ.സി അജീഷ്, സിവിൽ ഡിഫൻസ് വൊളണ്ടിയർ മുകുന്ദൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ മാസം അന്തരിച്ച കോഴിക്കോട് ജില്ല ഹോം ഗാർഡ് അസോസിയേഷൻ സെക്രട്ടറി പി.വി സുരേഷ് കുമാറിനെ ചടങ്ങിൽ അനുസ്മരിച്ചു.