ലഘുലേഖ പ്രകാശനം ചെയ്തു

Monday 08 December 2025 12:15 AM IST
കിഴക്കോത്ത് കാവിലുമ്മാരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 2026 ഫെബ്രവരി 5 മുതൽ 15 വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ലഘുലേഖ പ്രകാശനം ചെയ്തു.

കൊടുവള്ളി: കിഴക്കോത്ത് കാവിലുമ്മാരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 2026 ഫെബ്രവരി 5 മുതൽ 15 വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ലഘുലേഖ പ്രകാശനം ചെയ്തു. സപ്താഹം കമ്മിറ്റി ജനറൽ കൺവീനർ എ.പി ഷൈജീഷിൽ നിന്ന് മാധവൻ ലഘുലേഖ ഏറ്റുവാങ്ങി. ആദ്യ രസീത് വിതരണം അഡ്വ: അജിത് കുമാർ നിർവഹിച്ചു. ഗോപാലൻകുട്ടി, സതീഷ്കുമാർ, പ്രസാദ്, ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി, മാതൃ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സപ്താഹ യജ്ഞത്തിന് യജ്ഞാചാര്യൻ ഭാഗവതരത്നം ശ്രീ പുല്ലൂർമണ്ണ മണി വർണ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.