സമാപന പൊതുയോഗം

Monday 08 December 2025 12:18 AM IST
മേപ്പയ്യൂരിൽ നടന്ന എൽ ‌ഡി എഫ് ജൈത്രയാത്രയുടെ മുൻനിര

മേപ്പയ്യൂർ: മേപ്പയ്യൂരിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച ജൈത്രയാത്ര വൻ റാലിയോടു കൂടി മേപ്പയ്യൂർ ടൗണിൽ സമാപിച്ചു. ജൈത്ര യാത്രയുടെ സമാപന റാലിക്ക് വിവിധ കക്ഷി നേതാക്കൾ, എൻ.കെ രാധ , കെ കുഞ്ഞിരാമൻ, കെ.ടി രാജൻ, പി പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി. സമാപന പൊതുയോഗത്തിൽ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു.

പി.പി രാധാകൃഷ്ണൻ, ജെ.എൻ പ്രേം ഭാസിൻ, കെ.വി നാരായണൻ), ഇ കുഞ്ഞിക്കണ്ണൻ, എ.ടി.സി അഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിഷാകുമാരി, കെ.ടി രാജൻ എന്നിവർ പ്രസംഗിച്ചു.