ബിസിനസ്,എ.ഐ സ്കില്ലുകൾക്ക് പ്രസക്തിയേറുന്നു

Monday 08 December 2025 12:17 AM IST

ലീഡർഷിപ്പ്, സൈബർസെക്യൂരിറ്റി, എ.ഐ സ്കില്ലുകൾക്കിപ്പോൾ പ്രാധാന്യമേറെയാണ്. വികസ്വര -വികസിത രാജ്യങ്ങളിലും സ്‌കിൽ ആവശ്യകതയിൽ വ്യത്യാസങ്ങളുണ്ട്. 80ശതമാനം തൊഴിൽ ദാതാക്കൾക്കും മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ ലഭിക്കുക എന്നത് ശ്രമകരമാണ്. ലീഡർഷിപ്പ് സ്കില്ലുകളിൽ ടീം ബിൽഡിംഗ്, ടീം മാനേജ്മെന്റ് എന്നിവ പ്രാധാന്യമർഹിക്കുന്നു.എ.ഐ അധിഷ്ഠിത സ്കില്ലുകൾക്കു സാങ്കേതിക മേഖലയിൽ പ്രാധാന്യമേറിവരുന്നു. മികച്ച 10സ്കില്ലുകളിൽ ഏഴോളം ബിസിനസ്സ് സ്കില്ലുകളുണ്ട്. മാർക്കറ്റിംഗ്,പരസ്യ വ്യവസായ, ഉപഭോക്തൃ മേഖലയിൽ ഉല്പാദനവർദ്ധനവിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും ഇവ ഏറെ ഉപകരിക്കും. ഡാറ്റ വിഷ്വലൈസേഷനാണ് ഡിജിറ്റൽ സ്കില്ലുകളിൽ ആവശ്യക്കാരേറെ.വെബ് ഡെവലപ്മെന്റ്,കമ്പ്യൂട്ടിംഗ്,ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്‌കില്ലുകൾക്ക് സാങ്കേതിക തൊഴിൽ സ്കില്ലുകളിൽ അവസരങ്ങളേറെയാണ്. ഓഡിറ്റ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ സ്കില്ലുകളുള്ളവർക്ക് തൊഴിൽ അവരങ്ങളേറെയാണ്. ഇ കോമേഴ്‌സ്,മീഡിയ സ്ട്രാറ്റജി & പ്ലാനിംഗ്,സിസ്റ്റം സെക്യൂരിറ്റി,സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ,ഉപഭോക്തൃ വിജയം,പവർ ബി 1( Surface ഡാറ്റ), ലിനക്‌സ്,സിസ്റ്റംസ് ഡിസൈൻ,ഓഡിറ്റ്,മാർക്കറ്റിംഗ് മാനേജ്‌മന്റ് എന്നിവയാണ് 10 മുൻനിര സ്കില്ലുകൾ.

അതിവേഗം വളരുന്ന

ഡാറ്റ സയൻസ് സ്കില്ലുകൾ

ഡാറ്റസയൻസ് സ്കില്ലുകളിൽ പവർ ബി1,ടാബ്ലോ സോഫ്ട്‌വെയർ,ഡാറ്റ വിഷ്വലൈസേഷൻ, മോഡൽ, postgre SQL, Knitr, MATLAB, ബിസിനസ്സ് ഇന്റലിജൻസ്, R പ്രോഗ്രാമിംഗ്,റീഇൻഫോഴ്‌സ്‌മെന്റ് ലേർണിംഗ് എന്നിവ ഉൾപ്പെടുന്നു. ഉദ്യോഗാർത്ഥികളിൽ 11 ശതമാനം പേർക്ക് മാത്രമേ ഡാറ്റ വിഷ്വലൈസേഷനിൽ നൈപുണ്യമുള്ളൂ.