ഫാക്കൽട്ടി ഡെവലപ്മൻ്റ് പ്രോഗ്രാം
Monday 08 December 2025 12:21 AM IST
കളൻതോട്: ചാത്തമംഗലം എം.ഇ. എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ഫാക്കൽട്ടി ഡെവലപ്മൻ്റ് പ്രോഗ്രാം കോളേജ് ചെയർമാൻ പി.പി.അബ്ദുള്ളകുട്ടി ഉദ്ഘാടനം ചെയ്തു. പ്രൊഫ.വി.കുട്ടൂസ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് ഡോ.ഷബാബ് കാരുണ്യം, ഡോ.ഇ. അനസ്, ഡോ.മുഹമ്മദ് ഇസ്മയിൽ, വി. അബിനാസ്, ഡോ. ദിനേശൻ കൂവക്കായ് എന്നിവർ ക്ലാസെടുത്തു. പി.എം.റീന, ആമിന ഷംലത്ത്, സി.എച്ച്. സുമയത്ത്, കെ.കെ. ആദർശ്, എം. മൃദുല, എ. സൗമ്യ, തോമസ് മാത്യു, വി. സബിത എന്നിവരെ ഉപഹാരവും സാക്ഷ്യപത്രവും നൽകി ആദരിച്ചു. എസ്.ഷഫീഖ് സ്വാഗതവും കെ. മുസ്തഫഷമീം നന്ദിയും പറഞ്ഞു.