കഞ്ചാവ് കേസിൽ വെറുതെ വിട്ടു

Monday 08 December 2025 12:35 AM IST

കൊല്ലം: കഞ്ചാവ് കേസിൽ യുവാവിനെ ഏഴു വർഷത്തെ കോടതി നടപടികൾക്ക് ശേഷം കൊല്ലം ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. ശക്തികുളങ്ങര പുറത്തേഴത്ത് കിഴക്കേതിൽ വീട്ടിൽ പ്രവീണിനെയാണ് വെറുതെ വിട്ടത്. 2018 നവംബറിൽ കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡിൽ വച്ച് പുലർച്ചെ 3ന് കൊല്ലം എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പ്രവീണിനെ ഒരു കിലോ കഞ്ചാവുമായി പിടികൂടിയെന്നായിരുന്നു കേസ്. കോടതി മുമ്പാകെ പ്രതി കുറ്റം നിഷേധിച്ചിരുന്നു. വിചാരണ വേളയിൽ നിയമപ്രകാരം വേണ്ട നടപടികൾ ചെയ്യാതെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ കേസ് ചാർജ് ചെയ്തതെന്ന പ്രതിഭാഗം വാദം തെളിഞ്ഞു. വാദം അംഗീകരിച്ചു കോടതി പ്രതിയെ വെറുതെ വിട്ടു വിധിച്ചു. പ്രതിക്ക് വേണ്ടി അഡ്വ വൈശാഖ്.ജെ, അഡ്വ. അനന്ദു പി.ആനന്ദ് എന്നിവർ ഹാജരായി.