എൽ.ഡി.എഫ് മികച്ച വിജയം നേടും

Monday 08 December 2025 12:47 AM IST

പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷം തദ്ദേശസ്ഥാപനങ്ങളിലൂടെ വികസനക്കൊടുങ്കാറ്റാണ് സൃഷ്ടിച്ചതെന്നും സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയെന്നും അതിന് നന്ദി അറിയിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്നും സി.പി. എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. കഴിഞ്ഞ തവണ തന്നെ മികച്ച വിജയമാണ് നേടിയത്. അതിനിയും വലിയ തോതിൽ വർദ്ധിക്കുന്ന നിലയാണ് പരസ്യപ്രചാരണം അവസാനിച്ചപ്പോൾ കാണാനാകുന്നത്. രാജ്യത്ത് ആദ്യമായി എല്ലാവർക്കും വീട്, എല്ലാവർക്കും ശൗചാലയം, ലോഡ് ഷെഡിങ്ങും പവർ കട്ടുമില്ലാതെ എല്ലാവർക്കും വൈദ്യുതിയും നൽകിയ കേരള ഭരണത്തിനുള്ള അംഗീകാരമാകും തിരഞ്ഞെടുപ്പ്