ഹരിത പോളിംഗ് ബൂത്തുകൾ
Monday 08 December 2025 12:57 AM IST
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിന് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ 57 ഹരിത പോളിംഗ് ബൂത്തുകൾ സജ്ജമായി. പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഹരിതചട്ടവുമായും വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട സന്ദേശങ്ങളും ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി നൽകാൻ ലഘുലേഖകളും ബൂത്തിൽ ഒരുക്കിയിട്ടുണ്ട്.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം പ്രചാരണം മുതൽ വോട്ടെടുപ്പിന് ശേഷമുള്ള ശുചീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും.