കുരങ്ങിന്റെ കടിയേറ്റു
Monday 08 December 2025 12:11 AM IST
കോന്നി: ഗ്രാനൈറ്റ് കമ്പനിയിലെ തൊഴിലാളിക്ക് കുരങ്ങിന്റെ കടിയേറ്റു. വകയാർ, കൊല്ലൻപടി, കൊച്ചുപ്ലാവിലയിൽ കെ ആർ സലീല നാഥിന്റെ വസ്തുവിലെ ഔട്ട് ഹൗസിൽ താമസിക്കുന്ന ഓമല്ലൂർ സ്വദേശി സതീശൻ (27) നാണ് കടിയേറ്റത്. ഇന്നലെ 3 നാണ് സംഭവം. ഗ്രാനൈറ്റ് കമ്പനിയോട് ചേർന്ന് ഇയാൾ താമസിക്കുന്ന ഔട്ട് ഹൗസിനുള്ളിൽ കയറി പച്ചക്കറികൾ ഭക്ഷിക്കുന്ന കുരങ്ങനെ സതീശൻ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൈകളിലും വയറിലും കടിച്ചത്. പരിക്കേറ്റ സതീശനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.