സ്വാമിനി കൃഷ്ണമയി രാധാദേവി സമാധിയായി

Monday 08 December 2025 1:11 AM IST

പറവൂർ: ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യ സ്വാമിനി കൃഷ്ണമയി രാധാദേവി (90) സമാധിയായി. കോട്ടനാട് പാലിശേരിൽ കേശവപിള്ളയുടെയും പറവൂർ കുന്നത്ത് വീട്ടിൽ പാർവതി പിള്ളയുടെയും മകളാണ്. കെ. രാധാപിള്ള എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. പറവൂരിലെ വിവിധ സർക്കാർ സ്കൂളുകളിൽ ദീർഘനാൾ ഹിന്ദി അദ്ധ്യാപികയായിരുന്നു. നിത്യചൈതന്യ യതി വിവർത്തനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം 'ഭഗവാൻ ദശക്" എന്ന പേരിൽ ഹിന്ദിയിലേക്ക് സ്വാമിനി കൃഷ്ണമയി മൊഴിമാറ്റിയിട്ടുണ്ട്. ഏകാന്തിക ഭക്തി, നിത്യാനു യാത്ര എന്നിവയാണ് മറ്റു കൃതികൾ. ഇന്ന് രാവിലെ 9 മുതൽ 12 വരെ പറവൂർ കുന്നത്ത് തെരുവ് ഈശാവാസ്യത്തിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് ഐവർമഠത്തിൽ സമാധിചടങ്ങുകൾ നടക്കും.