വ്യാജപ്രചാരണത്തിനെതിരെ നടപടി

Monday 08 December 2025 12:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'സ്ത്രീ സുരക്ഷാ' പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. സ്ത്രീ സുരക്ഷ പദ്ധിതിയിൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയില്ലെന്നും ഔദ്യോഗികമായി ഇത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷമേ ഇതിൽ തുടർനടപടികളുണ്ടാവൂ. നിലവിൽ പ്രചരിക്കുന്ന അപേക്ഷാ ഫോമുകൾ സർക്കാർ തയ്യാറാക്കിയതോ അംഗീകരിച്ചതോ അല്ലെന്നും അവയ്ക്ക് യാതൊരു നിയമ സാധുതയുമില്ലെന്നും സർക്കാർ കമ്മിഷന് നൽകിയ കത്തിൽ പറയുന്നു.