വെൽഫെയർ പാർട്ടി പിന്തുണ സ്വീകരിക്കും: വി.ഡി.സതീശൻ

Monday 08 December 2025 12:19 AM IST

കൽപ്പറ്റ: വെൽഫെയർ പാർട്ടിയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും പിന്തുണ യു.ഡി.എഫ് സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജമാഅത്തെ ബന്ധം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

. വോട്ടിനായി ജമാഅത്തെ ഇസ്ലാമിയുടെ പിന്നാലെ പോയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഹിറാ സെന്ററിൽ വച്ച് ജമാഅത്തെ ഇസ്ലാമി അമീറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ ഫോട്ടോ താൻ പ്രദർശിപ്പിച്ചു. 1977 മുതൽ 2019 വരെ എൽ.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെ വിവിധ സർക്കാർ കമ്മിറ്റികളിൽ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുണ്ടായിരുന്നു. യു.ഡി.എഫിന്റെ അജണ്ടകൾ നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം അദ്ദേഹത്തിന്റെ പഴയ ഓർമ്മയിൽ നിന്നാണ്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കെ സിലബസ് പരിഷ്‌കരണ കമ്മിറ്റി ചെയർമാൻ ജമാഅത്തെ ഇസ്ലാമി നേതാവായിരുന്ന ഒ.അബ്ദുറഹ്മാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.