ക്ലാറ്റ് പരീക്ഷ
Monday 08 December 2025 12:20 AM IST
തിരുവനന്തപുരം: നിയമ പഠനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) നടന്നു. കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലായി ആയിരത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷയെഴുതി. നിയമ സർവകലാശാലകളിലെ (എൻ.എൽ.യുകൾ) പ്രവേശനം ലക്ഷ്യമിട്ട് ഉച്ചയ്ക്ക് 2മുതൽ 4 വരെയായിരുന്നു പരീക്ഷ. പ്രൊവിഷണൽ ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും അന്തിമ ഫലം ഡിസംബർ പകുതിയോടെ പ്രഖ്യാപിക്കും.