ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിന്റെ കൂട്ടുകാരൻ
ഈ തിരഞ്ഞെടുപ്പിൽ മുഴുവൻ വായ്ത്താരി പോയ ഒരേ ആയുധം എടുത്ത് വീശിക്കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി. അവരുടെ ചെയ്തികൾ അവരെ തന്നെ തിരിഞ്ഞുകൊത്തുന്നു. പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്ലാമിയും സി.പി.എമ്മും കൂട്ടുകാരാണ്. ഈ തിരഞ്ഞെടുപ്പിൽ മാത്രം ആ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ കാലങ്ങളിലെ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റടക്കം അവിടെ കിടക്കുകയാണ്. ജനങ്ങൾ ഇടതുഭരണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. -പി.കെ.കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി
കേരളത്തിൽ നുണറായിസം നുണറായിസമാണ് ഇപ്പോൾ കേരളത്തിലുള്ളത്. കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നത്. റെയിൽവേ ഓവർ ബ്രിഡ്ജിനായി 15 കോടി അനുവദിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് തൃശൂരിലെ വടൂക്കരയിൽ ഫ്ളക്സ് വച്ചത്. റെയിൽവേയ്ക്ക് അങ്ങനെയൊരു ഓവർ ബ്രിഡ്ജിന്റെ അനുവാദം കൊടുത്തതായി അറിവില്ല. അത് തട്ടിപ്പാണ്. ഇതെല്ലാം അറിയാൻ ആർ.ടി.ഐ കൊടുക്കേണ്ടതില്ല. ആർ.ടി.ഐ കൊടുത്ത മഹാന്മാർ എല്ലാം ചെമ്പ് ചുരണ്ടിയവരാണ്. തൃശൂർ മേയർ എം.കെ.വർഗീസ് നല്ലയാളാണ്. -സുരേഷ് ഗോപി കേന്ദ്രമന്ത്രി
രാഹുലിന്റെ അറസ്റ്ര് വൈകിപ്പിക്കുന്നത് തിര. പ്രചാരണത്തിന് വോട്ടെടുപ്പ് ദിവസം വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്ര് വൈകിപ്പിക്കുന്നത്. പൊലീസിന് കാര്യക്ഷമത ഇല്ലാഞ്ഞിട്ടല്ല,മറിച്ച് രാഹുലിനെ കേൺഗ്രസ് സംരക്ഷിക്കുന്നവെന്ന നുണപ്രചാരണത്തിനാണ്. ദേശീയപാത തകർച്ചയിൽ എൻ.എച്ച്.എ.ഐയ്ക്കും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്. ദേശീയപാത നിർമ്മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവരാണ് സർക്കാരും പൊതുമരാമത്ത് വകുപ്പും. എം.എം ഹസൻ മുൻ കെ.പി.സി.സി പ്രസിഡന്റ്