കേരള എം.പിമാരുടെ പ്രവർത്തനം സംവാദത്തിന് തയ്യാർ: മുഖ്യമന്ത്രി

Monday 08 December 2025 12:23 AM IST

കോഴിക്കോട്: കേരളത്തിലെ എം.പിമാരുടെ പ്രവർത്തനത്തെപ്പറ്റി സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമയവും സ്ഥലവും നിശ്ചയിച്ചാൽ മതി. സംവാദത്തിന് തയ്യാറുണ്ടോ എന്ന് കെ.സി. വേണുഗോപാൽ വെല്ലുവിളിച്ചതിനോട് കാലിക്കറ്റ് പ്രസ് ക്ളബിന്റെ 'മീറ്റ് ദി ലീഡർ' പരിപാടിയിലായിരുന്നു പ്രതികരണം.

മുമ്പ് കേരളത്തിന്റെ പൊതുവായ കാര്യങ്ങളിൽ യു.ഡി.എഫ് എം.പിമാർ ഒന്നിച്ചു നിന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ നിലപാട് കേരള വിരുദ്ധമാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനം പ്രഖ്യാപിച്ച കേരളത്തിൽ അന്ത്യോദയ, അന്നയോജന കാർഡുകൾ റദ്ദാക്കാനോ തുടരാതിരിക്കാനോ സാദ്ധ്യതയുണ്ടോയെന്ന് കൊല്ലം,കോഴിക്കോട് എം.പിമാർ പർലമെന്റിൽ ചോദിച്ചത് ഉദാഹരണമാണ്. വസ്തുതയുമായി ബന്ധമില്ലാത്ത ചോദ്യം ചോദിച്ച് തെറ്റായ ചിത്രം ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. അതിനുള്ള മറുപടിയാണ് കെ.സി.വേണുഗോപാലിനെ പോലുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അല്ലാതെ സംവാദം നടത്താനുണ്ടോയെന്ന വെല്ലുവിളിയല്ല.

മുമ്പ് ജമാ അത്തെ ഇസ്ലാമിയുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അവർ വർഗീയവാദികളെന്ന് അറിഞ്ഞു കൊണ്ടാണത്. കാണണമെന്നും സംസാരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എ.കെ.ജി സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല. അവർക്കൊപ്പം സോളിഡാരിറ്റി യുവാക്കളുമുണ്ടായിരുന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധരെന്ന് താനവരുടെ മുഖത്തു നോക്കി ചോദിച്ചു.

മുമ്പ് മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതിലും മുഖ്യമന്ത്രി പ്രതികരിച്ചു. 'നിങ്ങൾ വിളിച്ചിടത്തേ പോകാവൂ. വിളിക്കാത്ത സ്ഥലത്ത് ചെന്നിരിക്കരുത്. അങ്ങനെയിരുന്നപ്പോൾ നിങ്ങൾ ദയവായി പുറത്തു പോകൂ എന്ന് പറയേണ്ടതിനു പകരം ഞാൻ , കടക്ക് പുറത്തെന്ന് പറഞ്ഞിട്ടുണ്ടാകും. അത്രയേയുള്ളൂ.'

സ്ഥലവും സമയം മുഖ്യമന്ത്രിക്ക് തീരുമാനിക്കാം: കെ.സി

ആ​ല​പ്പു​ഴ​:​ ​യു.​ഡി.​എ​ഫ് ​എം.​പി​മാ​രു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ച​ർ​ച്ച​ ​ചെ​യ്യാ​നു​ള്ള​ ​വെ​ല്ലു​വി​ളി​ ​മു​ഖ്യ​മ​ന്ത്രി​ ​സ്വീ​ക​രി​ച്ച​തി​നെ​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​വെന്ന് എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​. സ്ഥ​ല​വും​ ​സ​മ​യ​വും​ ​മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. മു​ഖ്യ​മ​ന്ത്രി​ ​ത​യ്യാ​റാ​ണെ​ങ്കി​ൽ​ ​സം​വാ​ദ​ത്തി​ന് ​നാ​ളെ​ ​ത​ന്നെ​ ​ത​യാ​റാ​ണ്.​ ​യു.​ഡി.​എ​ഫ് ​എം.​പി​മാ​രു​ടെ​ ​പാ​ർ​ല​മെ​ന്റി​ലെ​ ​പ്ര​വ​ർ​ത്ത​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ധ​രി​പ്പി​ക്കാ​നാ​ണ് ​ശ്ര​മി​ച്ച​ത്.​ ​കേ​ര​ള​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കാ​നാ​ണ് ​യു.​ഡി.​എ​ഫ് ​എം.​പി​മാ​ർ​ ​പോ​രാ​ടി​യ​ത്.​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം,​ ​മ​ണ​ൽ​ ​ഖ​ന​നം,​ ​ക​പ്പ​ൽ​ ​മു​ങ്ങി​യ​ത്, വ​ന്യ​മൃ​ഗ​ ​ആ​ക്ര​മ​ണം,​ ​സം​സ്ഥാ​ന​ത്തോ​ടു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​വി​വേ​ച​നം​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​നി​ര​വ​ധി​ ​വി​ഷ​യ​ങ്ങ​ൾ​ ​യു.​ഡി.​എ​ഫ് ​എം.​പി​മാ​ർ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.​ ​ ഡീ​ലു​ക​ൾ​ക്ക് ​വേ​ണ്ടി​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​ ​സ്വ​കാ​ര്യ​മാ​യി​ ​യു.​ഡി.​എ​ഫ് ​എം.​പി​മാ​ർ​ ​സ​ന്ദ​ർ​ശി​ക്കാ​റി​ല്ല.​പ​ക്ഷെ​ ​കേ​ര​ള​ത്തി​ന്റെ​ ​ജ​ന​കീ​യ​ ​വി​ക​സ​ന​ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം​ ​ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്..​ശ​ബ​രി​മല സ്വ​ർ​ണ്ണ​ക്കൊ​ള്ള​ക്കാ​രെ​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്.​ ​മ​റ്റ് ​അ​ന്വേ​ഷ​ണം​ ​വേ​ണ്ടെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​താ​ത്പ​ര്യം​ ​ആ​രെ​യൊ​ക്ക​യോ​ ​സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.