ഹോണ്ട മോട്ടോർ വിൽപ്പന 5.91 ലക്ഷം യൂണിറ്റ് കവിഞ്ഞു
Monday 08 December 2025 12:31 AM IST
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) നവംബറിൽ മൊത്തം 5,91,136 വാഹനങ്ങൾ വിറ്റഴിച്ചു. ഇതിൽ 5,33,645 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും, 57,491 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു. 2024 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ എച്ച്.എം.എസ്.ഐയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനം വാർഷിക വളർച്ചയുണ്ട്. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ എച്ച്.എം.എസ്.ഐ മൊത്തം 42,32,748 യൂണിറ്റ് വിൽപ്പന നേടി. ഇതിൽ 38,12,096 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും, 4,20,652 യൂണിറ്റുകൾ കയറ്റുമതിയുമാണ്.
നാഗ്പുർ, നാസിക്, ഖമ്മം, ദ്വാർക്ക, ബൊകാരോ, ഹൽദ്വാനി, കർണാൽ, ബഹാദുര്ഗഡ്, ബിക്കാനേർ, കൂച് ബേഹാർ, ശാജാപൂർ, തേനി, ബെൽഗാം എന്നീ നഗരങ്ങളിൽ കമ്പനി റോഡ് സുരക്ഷാ ബോധവൽക്കരണ പ്രചാരണം സംഘടിപ്പിച്ചു.