ബി.എം.ഡബ്‌ള്യു എഫ്. 450 വരുന്നു
Monday 08 December 2025 12:32 AM IST
കൊച്ചി: അതിസമ്പന്നരായ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ബി.എം.ഡബ്‌ള്യു എഫ്. 450 ഡിസംബർ പകുതിയോടെ നിരത്തുകളിലെത്തും. കഴിഞ്ഞ ദിവസം ഈ വാഹനത്തിന്റെ മോഡൽ ഇ.ഐ.സി.എം.എ 2025 പ്രദർശനത്തിൽ അവതരിപ്പിച്ചിരുന്നു. ടി.വി.എസിന്റെ ഹൊസൂർ പ്ളാന്റിൽ വാഹനത്തിന്റെ ഉത്പാദനം ആരംഭിച്ചു. 420 പാരലൽ ട്വിൻ മോട്ടോറാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ബുക്കിംഗ് ഡീലർമാർ ആരംഭിച്ചു. ഇന്ത്യയിലെ ടു വീലർ വിപണിയിൽ വിപ്ളവകരമായ മാറ്റങ്ങൾ സൃഷ്‌ടിക്കാൻ പര്യാപ്തമാണ് ബി.എം.ഡബ്‌ള്യു എഫ്. 450 എന്നാണ് വിലയിരുത്തുന്നത്.
വില
4.5 ലക്ഷം രൂപ(എക്‌സ് ഷോറൂം)