മിഡ്‌നൈറ്റ് കാർണിവലുമായി എം.ജി മോട്ടോർ
Monday 08 December 2025 12:36 AM IST
കൊച്ചി: മുഴുവൻ വാഹന ശ്രേണിയിലും രാജ്യവ്യാപകമായി 'മിഡ്‌നൈറ്റ് കാർണിവൽ' പ്രചരണം ജെ.എസ്.ഡബ്ല്യു എം.ജി. മോട്ടോർ ഇന്ത്യ സംഘടിപ്പിച്ചു. അർദ്ധരാത്രി വരെ മുഴുവൻ ഷോറൂമുകളും പ്രവർത്തിച്ചു. ഉപേഭോക്താക്കൾക്ക് നിരവധി ഓഫറുകളും കമ്പനി സമ്മാനിച്ചു. വിദേശത്ത് അവധിക്കാല വൗച്ചറുകൾ, ഗാഡ്‌ജെറ്റുകൾ, ലൈഫ്‌സ്‌റ്റൈൽ സാമഗ്രികൾ എന്നിവയുൾപ്പെടെ 11 കോടി രൂപയുടെ സമ്മാനങ്ങൾ നൽകി. ഉപഭോക്താക്കൾ അർപ്പിച്ച സ്‌നേഹത്തിനും ആത്മവിശ്വാസത്തിനുമുള്ള സ്‌നേഹ സമ്മാനമാണ് മിഡ്‌നൈറ്റ് കാർണിവലിലൂടെ നൽകിയതെന്ന് ജെ.എസ്.ഡബ്ല്യു എം.ജി. മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനയ് റെയ്‌ന പറഞ്ഞു.