കോട്ടയത്ത് 56കാരനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
Monday 08 December 2025 2:42 PM IST
കോട്ടയം: ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തടവിനാൽ വീട്ടിൽ ലോറൻസിനെയാണ് (56) വീടിന് സമീപത്തെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്നുതന്നെ തോക്കും കണ്ടെത്തി. ഇയാൾ സ്വയം വെടിയുതിർത്തതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.