പിതാവിന്റെ ക്രൂരമർദനം; തലസ്ഥാനത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒമ്പതാം ക്ലാസുകാരി ഗുരുതരാവസ്ഥയിൽ

Monday 08 December 2025 3:25 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പിതാവിന്റെ ക്രൂരമർദനം സഹിക്കാൻ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒമ്പതാം ക്ലാസുകാരി ഗുരുതരാവസ്ഥയിൽ. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് മദ്യപിച്ചെത്തി ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മർദിക്കുമെന്നാണ് പെൺകുട്ടിയുടെ മൊഴി.

മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് മർദനം. മർദനത്തിനുശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെൺകുട്ടി പറയുന്നു. ഇതുസംബന്ധിച്ച പെൺകുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മർദനത്തിൽ പെൺകുട്ടിയുടെ കെെയിലും മുഖത്തും കാലിലുമടക്കം പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മർദനം തന്നെയായിരുന്നുവെന്നും പെൺകുട്ടി ഫോൺ സന്ദേശത്തിൽ പറയുന്നു.