'സർക്കാർ അതിജീവിതയ്‌‌ക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അപ്പീൽ പോകാനാണ് തീരുമാനമെന്ന് മന്ത്രി പി രാജീവ്

Monday 08 December 2025 3:43 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം അറിയിച്ചു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ട് വർഷത്തിന് ശേഷമാണ് ഇന്ന് വിധി വരുന്നത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരായ എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വ‌ർഗീസാണ് വിധി പറഞ്ഞത്. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്നും മതിയായ തെളിവുകൾ ഇല്ലെന്ന് കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതേവിട്ടത്.