പബ്ലിക് ഹെൽത്ത് കോൺഫറൻസ്
Tuesday 09 December 2025 2:57 AM IST
കൊച്ചി: മെറ്റബോളിക് ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികൾ, പ്രതിരോധ മാർഗങ്ങൾ, ക്ഷേമത്തിനുള്ള പാതകൾ എന്നിവ ചർച്ച ചെയ്യുന്ന അമൃത ഇന്റർനാഷണൽ പബ്ലിക് ഹെൽത്ത് കോൺഫറൻസ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത്, എൻഡോക്രിനോളജി , ഗ്യാസ്ട്രോ എന്ററോളജി വിഭാഗങ്ങളാണ് പരിപാടി സംഘടിപ്പിച്ചത്. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃത വിശ്വവിദ്യാപീഠം റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.