സിവിൽ ഏവിയേഷൻ ദിനാചരണം
Tuesday 09 December 2025 12:35 AM IST
നെടുമ്പാശേരി: നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുന്നതിന് അനുസൃതമായി വിദ്യാർത്ഥികൾ നൈപുണ്യ വികസനം കൈവരിക്കണമെന്ന് എയർ ഇന്ത്യ സാറ്റ്സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെന്തിൽ കുമാർ പറഞ്ഞു. നെടുമ്പാശേരി സി.ഐ.എ.എസ്.എൽ അക്കാഡമിയിൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏവിയേഷൻ മേഖല ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വൈദഗ്ദ്ധ്യത്തിനൊപ്പം വ്യക്തിഗത കഴിവുകളും ഒരു ടീമായി പ്രവർത്തിക്കാനുള്ള മനോഭാവവും വേണമെന്ന് അക്കാഡമി മേധാവി പി.എസ്. ബാബുരാജ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. ക്വാളിറ്റി മാനേജർ കെ.പി. തോമസ്, പ്രൊഫ. ഡോ. ജോമോൻ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.