ലൂർദ് ആശുപത്രിയിൽ ഹൃദയപൂർവം പദ്ധതി
Tuesday 09 December 2025 12:34 AM IST
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ നടപ്പാക്കുന്ന നൂതന ഡയാലിസിസ് മെഷീനുകളുടെയും നിർദ്ധനരായ രോഗികൾക്ക് 50,000 രൂപയ്ക്ക് ബൈപ്പാസ് ഹൃദയ ശസ്ത്രക്രിയ സാദ്ധ്യമാക്കുന്ന ഹൃദയപൂർവം പദ്ധതിയുടെയും ഉദ്ഘാടനം ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി നിർവഹിച്ചു. ആശുപത്രി രക്ഷാധികാരിയും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അദ്ധ്യക്ഷയായി. വിദ്യാധനം ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ.വി. തോമസ്, ട്രസ്റ്റ് ഭാരവാഹികളായ രേഖ തോമസ്, കെ.എൽ. ജോസഫ് എന്നിവർ ബൈപ്പാസ് ഹൃദയശസ്ത്രക്രിയയ്ക്ക് ആദ്യ ഗഡുവായ 5 ലക്ഷം രൂപ ആർച്ച്ബിഷപ്പിന് കൈമാറി.