തിരഞ്ഞെടുപ്പ് അവധി

Tuesday 09 December 2025 1:12 AM IST
election

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ 12 വരെയും, നിർദ്ദിഷ്ട പോളിംഗ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസത്തിന് പുറമെ തലേദിവസമായ ഡിസംബർ പത്തിനും അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി അറിയിച്ചു. ജില്ലയിലെ വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11ന് എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.