15 വരെ അപേക്ഷിക്കാം

Tuesday 09 December 2025 1:13 AM IST
biodiversity

പാലക്കാട്: വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടത്തുന്ന ജില്ലാതല മത്സരങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രൊജക്ട് അവതരണം, സ്‌കൂൾ വിദ്യാർത്ഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷകൾ plddcksbb@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും https://keralabiodiversity.org/ എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9539517632.